
മുഹമ്മ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ എ.ഡി.എസിന്റെ ആഭിമുഖ്യത്തിൽ യോഗാ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി. കെ. കലേഷ് ഉദ്ഘാടനം ചെയ്തു. ഡോ.ചിത്ര യോഗാ ക്ലാസിന് നേതൃത്വം നൽകി. സി ഡി എസ് ചെയർപേഴ്‌സൺ ജസ്സിജോസി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ജയശ്രീ,ഡോ:ലക്ഷ്‌മി പി.എൻ എന്നിവർ സംസാരിച്ചു. ഇരുപത് വാർഡുകളിലെയും എ ഡി എസ് അംഗങ്ങൾക്കായാണ് യോഗാക്ലാസ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |