ആലപ്പുഴ: കുവൈത്ത് ആസ്ഥാനമായുള്ള റിയാദുസ്വാലിഹീൻ സംസ്ഥാനതല ഖുർആൻ പാരായണ മത്സരം ഞായറാഴ്ച ചൂനാട് ഹിബാസ് കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെയാണ് മത്സരം. വിവിധഘട്ടങ്ങളിലായി നടന്ന പ്രാഥമികമത്സരങ്ങളിൽ പങ്കെടുത്ത ആയിരത്തോളം കുട്ടികളിൽനിന്ന് തിരഞ്ഞെടുത്ത 43 കുട്ടികളാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുന്നത്. വാർത്താസമ്മേളനത്തിൽ സ്വാതസംഘം ചെയർമാൻ ഷാജഹാൻ രാജധാനി, അഖിലേന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോബോർഡ് നിർവാഹക സമിതി അംഗം അബ്ദുൽ ശക്കൂർ അൽ ഖാസിമി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഡോ. സൈജു ഖാലിദ്, നിസാം കണ്ടത്തിൽ, വാഹിദ് കറ്റാനം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |