
ആലപ്പുഴ: ആലപ്പുഴ നഗരസഭ കൃഷിഭവന്റെ 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം' പദ്ധതി ആരംഭിച്ചു. ജില്ലാ കളക്ടർ ഷാജി വി. നായർ ഔദ്യോഗിക വസതിയിൽ പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 100 മൺചട്ടികളിൽ വെണ്ട, വഴുതന, മുളക്, തക്കാളി എന്നിവയാണ് കൃഷി ചെയ്യുന്നത്. ജില്ലാ കളക്ടറുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കാളികളായി. നഗരപ്രദേശങ്ങളിലും പരിമിതമായ സ്ഥലങ്ങളിലും പച്ചക്കറി കൃഷി ഫലപ്രദമായി നടത്തി ഓണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികൾ വീടുകളിൽ തന്നെ ഉത്പാദിപ്പിക്കുക എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ കെ.സി. രാജുമോൻ, അസി.കൃഷി ഓഫീസർ എസ്. സാബു, ഫീൽഡ് അസിസ്റ്റന്റ് പ്രസീത പ്രസാദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |