SignIn
Kerala Kaumudi Online
Saturday, 18 July 2026 3.19 AM IST

അന്വേഷണം നടത്തണം

ആലപ്പുഴ: പുന്നമടയിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി. സോണൽ സെക്രട്ടറി ജി.വിനോദ് കുമാർ ആവശ്യപ്പെട്ടു. ടൂറിസം കേന്ദ്രമായ പുന്നമടയിൽ മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനവും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഇതിനെതിരെ നടപടിയെടുക്കേണ്ട സർക്കാർ സംവിധാനങ്ങൾ നിർജീവമാണ്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ​,ജില്ലാ പൊലീസ് അധികാരികൾക്ക് പരാതി നൽകുമെന്നും ജി. വിനോദ് കുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL