ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആലപ്പുഴ സിറ്റിംഗ് നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലപ്പുഴ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മിഷൻ അംഗം പി. റോസ ഹർജികൾ പരിഗണിക്കും. സിറ്റിംഗിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും.സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി വിഭാഗത്തിൽപ്പെട്ടവരുടെ പരാതികൾക്ക് പരിഹാരം കാണാൻ കമ്മിഷനെ സമീപിക്കാവുന്നതാണ്. സിറ്റിംഗിൽ കമ്മിഷന് നേരിട്ടോ, തപാലിലോ kscminorities@gmail.com എന്ന മെയിലിലോ, 9746515133 എന്ന നമ്പരിൽ വാട്ട്‌സാപ്പിലോ പരാതി സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |