ആലപ്പുഴ: അപ്രഖ്യാപിത വൈദ്യുതി മുടക്കം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പി.ഡി.പി ലജനത്ത് വാർഡ് കമ്മിറ്റി സെക്രട്ടറി അഹമ്മദ് കബീറിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്ത നടപടി തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് പി.ഡി.പി ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാനും സ്വന്തം കുഞ്ഞുങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ സോഷ്യൽ മീഡിയയിലൂടെ തുറന്നുപറയാനും ഓരോ പൗരനും ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |