ആലപ്പുഴ : എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ സംഘടിപ്പിക്കുന്ന യൂത്ത് ക്യാമ്പ് ആഗസ്റ്റ് 1,2 തീയതികളിൽ ആലപ്പുഴയിൽ നടക്കും.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ടി. ജെ. ആഞ്ചലോസ് അധ്യക്ഷത വഹിക്കും.ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രൻ ആമുഖപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് പി. വി. സത്യനേശൻ പതാക ഉയർത്തും.
ദേശീയ സെക്രട്ടറി ആർ. പ്രസാദ്, അഡ്വ.വി. മോഹൻദാസ്, ടി ടി ജിസ്‌മോൻ, എം. മുകേഷ്, സംഗീത ഷംനാദ്, സിജോ പൊറത്തൂർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |