
ആലപ്പുഴ: ജനാധിപത്യത്തിൽ പൗരന്റെ അവസാന അത്താണിയാണ് ജുഡീഷ്യറിയെന്നും സി.ജെ.പി സമര വിജയം ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിനും ധിക്കാരത്തിനുമെതിരെയുള്ള ശക്തമായ പ്രഹരവും താക്കീതുമാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുൽ ഹമീദ് പറഞ്ഞു. മണ്ണഞ്ചേരി ബ്ലൂ സഫയർ കൺവെൻഷൻ സെന്ററിൽ ജില്ലാ പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിൽ ഫാഷിസത്തിന് ഒരു മുറിയുണ്ട് എന്ന് പറയാറുണ്ട്. ജർമ്മനിയിൽ ജനാധിപത്യം ഉപയോഗിച്ച് അധികാരത്തിൽ വന്ന ഹിറ്റ്ലർ ഭരണഘടനയിലെ അടിയന്തരാവസ്ഥ വ്യവസ്ഥകൾ ഉപയോഗിച്ചു ഭരണഘടനയെ ഉള്ളിൽ നിന്നും തകർത്തുകൊണ്ടാണ് ഫാഷിസം നടപ്പിലാക്കിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |