SignIn
Kerala Kaumudi Online
Tuesday, 18 August 2026 5.46 AM IST

ചിങ്ങത്തിന് ചേലാകാൻ പൂവിപണി ഉണർന്നു

ആലപ്പുഴ: ഓണക്കാലമായതോടെ ജില്ലയിൽ പൂവിപണി സജീവമായി. സ്കൂൾ, കോളേജ്, ഓഫീസ്, ക്ലബുകളുടെ ആഘോഷങ്ങൾ, പൂക്കള മത്സരങ്ങൾ എന്നിവ അരങ്ങേറുന്നതോടെ വരും ദിവസങ്ങളിൽ വിപണി കൂടുതൽ വർണ്ണാഭമാകും. ഇതോടെ പൂക്കളുടെ വില ഇനിയും കൂടുമെന്ന് ഉറപ്പാണ്. കഞ്ഞിക്കുഴി ഉൾപ്പെടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാടൻ പൂക്കളുടെ വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. ബന്തി, വാടാമല്ലി, തുമ്പ, തുളസി തുടങ്ങിയവ വിപണിയിലുണ്ടെങ്കിലും ഓണക്കാലത്തെ ആവശ്യവും പൂർണമായി നിറവേറ്റാൻ ഇവ മതിയാകില്ല. അതിനാൽ,​ തമിഴ്‌നാട്ടിലെയും കർണാടകയിലെയും പൂക്കളെയാണ് വ്യാപാരികൾ പ്രധാനമായും ആശ്രയിക്കുന്നത്. മൈസൂരു, ബംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നാണ് ഏറ്റവും അധികം പൂക്കൾ ജില്ലയിലെത്തുന്നത്.

ആയിരം കടന്ന് മുല്ലപ്പൂവില

# മുല്ലപ്പൂവിന് കിലോയ്ക്ക് 1400 രൂപയാണ് വില. ഞായറാഴ്ച 1500 വരെ എത്തിയിരുന്നു. ഓണവും വിവാഹ സീസണും ഒത്തുകൂടിയതോടെ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു.

# വർദ്ധിച്ച ഡിമാന്റും ഗതാഗതച്ചെലവും പൂക്കളുടെ വില ഉയരാൻ കാരണമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. തിരുവോണമെത്തുമ്പോൾ 100 രൂപയോളം വില ഇനിയും വ‌ർദ്ധിക്കാൻ സാദ്ധ്യതയുണ്ട്.

#വീടുകളിലും സ്ഥാപനങ്ങളിലും ചെറിയ പൂക്കളങ്ങൾ ഒരുക്കുന്നതിനായി വിവിധ പൂക്കൾ ചേർത്ത് തയ്യാറാക്കുന്ന കിറ്റുകൾക്കും ആവശ്യക്കാർ ഏറെയാണ്. 100 രൂപ മുതൽ 200 രൂപ വരെയുള്ള കിറ്റുകളാണ് കൂടുതലായി വിൽക്കപ്പെടുന്നത്

# സ്കൂളുകൾ, കോളേജുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലേക്കാണ് ഇത്തരം ചെറു കിറ്റുകൾക്ക് കൂടുതലായി വാങ്ങിക്കൊണ്ട് പോകുന്നതെന്ന് വ്യാപാരികൾ പറയുന്നു.

വില

ബന്തി:150

വാടാമല്ലി: 400

ജമന്തി:600

റോസ്: 400

പൂവിപണി സ‌ജീവമായി വരുകയാണ്. സ്കൂൾ, കോളേജ് ആഘോഷങ്ങൾ ആവുമ്പോഴേക്കും ആളുകൾ കൂടുതലായി വരും.

-അ‌ർജുൻ കണ്ണൻ,​ പുഷ്പ വ്യാപാരി,​ മുല്ലയ്ക്കൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL