SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

നിരാഹാര സമരം അവസാനിപ്പിച്ചു

photo

ചേർത്തല:സംസ്ഥാനത്തെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പ്രവർത്തനം സംരക്ഷിക്കുകയും ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും നിലനിൽപ്പ് ഉറപ്പാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് ഗവ.ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കേരള സൊസൈറ്റിയുടെ നേതൃത്വത്തിൽ ചേർത്തല ഓഫീസിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ചർച്ചകളെ തുടർന്ന് അവസാനിപ്പിച്ചു. അസിസ്റ്റന്റ് ഇൻസ്ട്രെക്ടർ ഡെയ്സൺ ഡിക്കൂഞയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. മൂന്നു മാസത്തെ ശമ്പള കുടിശിക അടിയന്തിരമായി നൽകാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.വർഷങ്ങളായി സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകൾക്ക് ആവശ്യമായ പരിശീലനം ലഭിച്ച യുവതലമുറയെ സൃഷ്ടിക്കുന്നതിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നിർണായക പങ്കാണ് വഹിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL