
ചേർത്തല:സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി ചേർത്തലയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഓണച്ചങ്ങാതി ആഘോഷിച്ചു. ജി.എച്ച്.എസ്.എൽ.പി.എസ് കലവൂർ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ആമിനയുടെ വസതിയിലാണ് ആഘോഷ പരിപാടികൾ നടന്നത്. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ രഹൻ അശോക് അദ്ധ്യക്ഷത വഹിച്ചു.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ആസിഫ്,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഉല്ലാസ്, ക്ലസ്റ്റർ കോ–ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ,കലവൂർ സ്‌ക്കൂൾ പ്രധമാദ്ധ്യാപിക അനില, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ അനിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |