SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

മെഡി.കോളേജ് ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി

d
മെഡി.കോളേജ് ആശുപത്രി വളപ്പിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ നിന്ന് കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെടുത്തു. അഞ്ചു മുതൽ ആറ് ആഴ്ചകൾ വരെ വളർച്ചയെത്തിയ രണ്ട് കഞ്ചാവ് ചെടികളാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്. ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്തെ ജനറേറ്റർ റൂമിനോട് ചേർന്നാണ് ചെടികൾ കണ്ടത്. എസ്. ഐ മാരായ എം. എസ്. അഭയ്ചന്ദ്, എസ് .ജെ. രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘത്തിന് ലഭിച്ച രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് ചെടികൾ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

English Summary

Police discovered two cannabis plants, aged five to six weeks, on the premises of Alappuzha Medical College Hospital. The District Police Chief's DANSAF team found the plants near the super specialty block's generator room, acting on a secret tip. Authorities have commenced an investigation into the discovery.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL