
തുറവൂർ: അരൂർ–തുറവൂർ ഉയരപ്പാതയുടെ താഴെ ദേശീയപാതയിലെ സൈക്കിൾ ട്രാക്കിന്റെ അശാസ്ത്രീയ നിർമ്മാണം അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായി ആക്ഷേപം. സൈക്കിൾ ട്രാക്കിൽ തെന്നിവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. എരമല്ലൂർ കൊങ്കേരിൽ ഗൗതമിനാണ് സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ ഉയർന്നും താഴ്ന്നുമുള്ള ട്രാക്കിൽ തെന്നി വീണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് എരമല്ലൂരിലായിരുന്നു സംഭവം. ഉയരപ്പാതയുടെ സർവീസ് റോഡിന്റെ ഇരുവശങ്ങളിലായി നിർമ്മിച്ചിരിക്കുന്ന കാനയും സൈക്കിൾ ട്രാക്കും അപകടഭീഷണി ഉയർത്തുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ട്രാക്കിലെ ഉയർച്ചതാഴ്ചകളും മറ്റ് നിർമ്മാണ അപാകതകളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉയരപ്പാത നിർമാണ കമ്പനിക്കും ബന്ധപ്പെട്ട അധികാരികൾക്കും നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
#അശാസ്ത്രീയമായ നിർമ്മാണ രീതിയാണ് സൈക്കിൾ ട്രാക്കിൽ അടിക്കടി അപകടങ്ങൾക്ക് കാരണമാകുന്നതെന്നും നാട്ടുകാർ പറയുന്നു.
# സൈക്കിൾ യാത്രക്കാർക്ക് മാത്രമല്ല, സർവീസ് റോഡിനോട് ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറിയിറങ്ങുന്നതിനും ട്രാക്കിന്റെയും കാനയുടെയും നിർമാണത്തിലെ അപാകതകൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വ്യാപാരി വ്യവസായി പ്രതിനിധികൾ ആരോപിക്കുന്നു
# സൈക്കിൾ ട്രാക്കിലെ ഉയർച്ചതാഴ്ചകൾ അടിയന്തരമായി പരിഹരിച്ച് സുരക്ഷിതമായ രീതിയിൽ പുനർനിർമിക്കണമെന്നതാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |