
അമ്പലപ്പുഴ: നീർക്കുന്നം അൽ ഇജാബ സെൻട്രൽ സ്‌കൂളിലെ കലോത്സവം കാലിഡോ 2 കെ 26 മജീഷ്യൻ എൻ.എസ്.സുമേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി അദ്ദേഹം മാജിക്ക് അവതരണവും നടത്തി. സ്കൂൾ മാനേജർ ഇബ്രാഹിം കുട്ടി വിളക്കേഴം അധ്യക്ഷനായി. ചലച്ചിത്ര താരം റിയാസ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ നീന സുരേഷ്, സെക്രട്ടറി ഷെരീഫ് മൂത്തേടം, പി.ടി.എ പ്രസിഡന്റ് എ.അൻസിൽ, നവാസ് ,എസ്.സിന്ധു, ജഫീന ഫൈനൽ തുടങ്ങിയവർ സംസാരിച്ചു. നാല് വേദികളിലായി നടക്കുന്ന കുട്ടികളുടെ കലാപരിപാടികൾ ഇന്ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |