
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായ ‘തൂഫാൻ 2.0’ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ തൂഫാൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ലജിത തിലകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. എഫ്. സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ബിനീഷ് വിജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എസ്.എച്ച്. ഒ വിനു ക്ളാസ് നയിച്ചു.ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. മുരളി, പി. മുരളി, സജിത ബൈജു,പി.അക്ബർ,പി.ടി.ശശിധരൻ,എം.ഡി. മുരളീധരൻ, പി.സതീശൻ, പി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |