SignIn
Kerala Kaumudi Online
Thursday, 01 October 2026 4.01 AM IST

തൂഫാൻ, തണ്ടർ എഫക്ട്... 7മാസം കൊണ്ട് കോട്പ ഫൈൻ ₹1.29 കോടി

ആലപ്പുഴ: ലഹരിക്കെതിരെ പൊലീസും എക്സൈസും തൂഫാൻ - തണ്ടർ വേട്ടകൾ ശക്തമാക്കിയതോടെ നിയമവിരുദ്ധമായ പുകയില ഉപയോഗത്തിനും വിപണനത്തിനും കഴിഞ്ഞ 7മാസത്തിനിടെ പിഴയായി ഈടാക്കിയത് 1.29 കോടി രൂപ.സാമൂഹ്യപ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ള എക്സൈസ് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിനുള്ള മറുപടിയിൽ എക്സൈസ് കമ്മീഷണറാണ് വിവരങ്ങൾകൈമാറിയത്.

ഈവർഷം പിന്നിട്ട ഏഴ് മാസങ്ങളിൽ 1,29,58,276 രൂപയാണ് പിഴയായി ഈടാക്കിയത്. 2026 അവസാനിക്കുമ്പോഴേക്കും മുൻവർഷങ്ങളേക്കാൾ വലിയ തുക പിഴ ഇനത്തിൽ ലഭിക്കുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന.
സ്കൂളുകളിൽ എല്ലാ ദിവസവും ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തുക, പുകയില ഉൾപ്പെടെയുള്ള ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ബോർഡ് കടകളിൽ സ്ഥാപിക്കുക, പുതിയ കടകൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് മുമ്പ് ലഹരി വസ്തുക്കൾ വിൽക്കില്ലെന്ന സമ്മതപത്രം വ്യാപാരികളിൽ നിന്ന് വാങ്ങുക തുടങ്ങിയ നിർദ്ദേശങ്ങളടങ്ങിയ നിവേദനമാണ് എക്സൈസ് മന്ത്രിക്ക് നൽകിയത്.
കടകളിൽ “ഈ കടയിൽ ലഹരി വസ്തുക്കൾ വിൽക്കുന്നില്ല” എന്ന ബോർഡ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടത് തദ്ദേശസ്വയംഭരണ വകുപ്പാണെന്ന് എക്സൈസ് കമ്മീഷണർ മറുപടിയിൽ വ്യക്തമാക്കിയതോടെ ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിനെ സമീപിച്ചതായി ചന്ദ്രദാസ് കേശവപിള്ളഅറിയിച്ചു.

പിഴക്കണക്ക്

(വർഷം, കേസ്, തുക )

2021......... 74,604 .......... ₹1,48,94,400

2022.......... 86,114............ ₹1,72,22,800

2023...........86,014 ...........₹1,68,76,496

2024...........73,281............₹1,46,55,701

2025...........93,093...........₹1,86,22,612

പിഴ ഈടാക്കുന്നതിൽ മാത്രം ഒതുങ്ങാതെ പുകയിലയുടെയും മറ്റ് ലഹരി ഉൽപ്പന്നങ്ങളുടെയും ലഭ്യത കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികൾ കൂടി ശക്തമാക്കണം. കുട്ടികളിൽ ചെറുപ്പം മുതൽ ലഹരി വിരുദ്ധ ബോധം വളർത്തണം

-ചന്ദ്രദാസ് കേശവപിള്ള , സാമൂഹ്യപ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL