
ചേർത്തല: മാരാരിക്കുളം വടക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഫ്ളാഷ്‌മോബ്,ബോധവൽക്കരണ ക്ലാസ്,സി പി ആർ പരിശീലനം എന്നിവ സംഘടിപ്പിച്ചു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ.കലേഷ് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി ദിനാചരണ സന്ദേശം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ബിബീഷ് ,ജെ.എച്ച്.ഐ റിനീഷ് എന്നിവർ സംസാരിച്ചു. ഓഫീസുകൾകേന്ദ്രീകരിച്ചുള്ളബോധവൽക്കരണത്തിന്റെ ഭാഗമായി മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കും സി.പി.ആർ പരിശീലനം നൽകി. എം.എൽ.എസ്.പി നഴ്സുമാർ അവതരിപ്പിച്ച സി.പി.ആർ ഡെമോൺസ്‌ട്രേഷനും ഫ്ളാഷ്‌മോബും ശ്രദ്ധേയമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |