
ആലപ്പുഴ: നഗരസഭ- സ്വച്ഛത ഹി സേവ -2026 ന്റെ ഭാഗമായി ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഹരിത കർമ്മ സേന അംഗങ്ങൾ, അജൈവ മാലിന്യ ശേഖരണ തൊഴിലാളികൾ, സ്വീവേജ്- സെപ്റ്റെജ് തൊഴിലാളികൾ എന്നിവർക്ക് സൗജന്യമായി നമസ്തേ തിരിച്ചറിയൽ കാർഡ്, ആയുഷ്‌മാൻ കാർഡ്എന്നിവയുടെ വിതരണവും ആദരിക്കലും സംഘടിപ്പിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എം നൗഫൽ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഓഫീസർ ഇൻ ചാർജ് ശ്യാംകുമാർ ബി.എ, നമസ്തേ നോഡൽ ഓഫീസർ ശങ്കർ മണി,മാലിന്യമുക്തം നവകേരളം നോഡൽ ഓഫീസർ ജയകുമാർ,അരുണിമ, ജസീന, സാലിൻ, റിനോഷ് എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |