ചേർത്തല:വയലാറിലെ ജീവകാരുണ്യ സന്നദ്ധ സംഘടനയായ കനിവിന്റെ ആഭിമുഖ്യത്തിൽ യോജന ദിനാചരണം സംഘടിപ്പിച്ചു. ആറാം വാർഡിലെ മുതിർന്ന പൗരനായ കൈമാപറമ്പിൽ ജോൺ ജോസഫിന്റെ വസതിയിലെത്തി ആദരിച്ചുകൊണ്ട് കനിവ് സെക്രട്ടറി എസ്. അനിത ഉദ്ഘാടനംനിർവഹിച്ചു.
തുടർന്ന് വയലാർ ഗ്രാമത്തിലെ 34 മുതിർന്ന പൗരന്മാരെ അവരുടെ വീടുകളിലെത്തി ആദരപത്രവും ഉപഹാരവും നൽകി.പ്രായാധിക്യവും ശാരീരിക ബുദ്ധിമുട്ടുകളും കാരണം പൊതുവേദിയിലെത്താൻ കഴിയാത്ത മുതിർന്നവരെ വീടുകളിലെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ വയോജന ദിനാചരണം സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |