
മുഹമ്മ: ദേശീയ പാതയിലെ ചേർത്തല മുതൽ ആലപ്പുഴ വരെയുള്ള ജംഗ്ഷനുകളിലെ ഏറ്റവും തിരക്കുള്ള കലവൂരിൽ അടിപ്പാതക്ക് പകരം മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുന്നു. വ്യാഴാഴ്ച നടന്ന സമരം കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. കലവൂരിൽ മേൽപ്പാലം നിർമ്മിക്കാമെന്ന് കെ.സി. വേണുഗോപാൽ എം.പിക്ക് നാഷണൽ ഹൈവേ അതോരിറ്റി അധികൃതർ നൽകിയ ഉറപ്പ് പാലിക്കണമെന്ന് ഷുക്കൂർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗവും സമര സമിതി നേതാവുമായ ജി. ചന്ദ്രബാബു അദ്ധ്യക്ഷനായി. സമര സമിതി ചെയർപേഴ്സൺ സിനിമോൾ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |