SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

ഗാന്ധിജയന്തി പക്ഷാചരണം

ocr

ഓച്ചിറ: പരബ്രഹ്മക്ഷേത്ര ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗാന്ധിജയന്തി പക്ഷാചരണ ഉദ്ഘാടനം മുൻമന്ത്രി മുല്ലക്കര രത്നാകരൻ നിർവഹിച്ചു. പ്രസിഡന്റ് രാജീവ് കടകംപള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.എസ് വിനോദ്, വൈസ് പ്രസിഡന്റ് ആർ.ഡി പത്മകുമാർ, ട്രഷറർ സാഗർ മക്കാടം, ജില്ലാപഞ്ചായത്തംഗം നജീബ് മണ്ണേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം കബീർ എൻസൈൻ തുടങ്ങിയവർ സംസാരിച്ചു.

പക്ഷാചരണത്തിന്റെ ഭാഗമായി ഉപവാസ യജ്ഞം, ശുചീകരണം, ദേശഭക്തിഗാനാലാപന മത്സരം, ചിത്രരചനാമത്സരം, ലളിതഗാനാലാപനം, പ്രസംഗമത്സരം, ഭഗവത്ഗീതാലാപന മത്സരം, ക്വിസ് മത്സരം എന്നിവ ഉണ്ടായിരിക്കും. 14ന് വൈകിട്ട് 4ന് സമാപന സമ്മേളനം മുൻമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാർ സമ്മാനദാനം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL