
മാന്നാർ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പുതുയുഗം ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ മാന്നാർ ഗ്രാമ പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥർ ഹരിതകർമസേന ,കുടുംബശ്രീ പ്രവർത്തകർ,ആശാവർക്കർമാർ എന്നിവരും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വൈസ് പ്രസിഡന്റ് ലത പി. എ
, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടൈറ്റസ് പി കുര്യൻ,ചന്ദ്രകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |