SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

പുഞ്ചനെല്ലിന്റെ വിലയിൽ കിട്ടാനുണ്ട് 10 കോടി

ആലപ്പുഴ: കഴിഞ്ഞ സീസണിൽ ജില്ലയിൽ നിന്ന് പുഞ്ചക്കൃഷിയുടെ നെല്ല് സംഭരിച്ചതിൽ 10കോടി രൂപ കുടിശ്ശികയായി തുടരവേ കീടനാശിനി, വള പ്രയോഗങ്ങൾക്ക് പണമില്ലാതെ കർഷകർ ദുരിതത്തിൽ. മുൻവർഷങ്ങളേക്കാൾ ഒരുമാസത്തോളം വൈകി ആരംഭിച്ച രണ്ടാംകൃഷിയുടെ നെല്ല് ഒരുമാസത്തിലധികം പ്രായമായതോടെ രണ്ടാം ഘട്ട വളപ്രയോഗത്തിന് സമയമായി. ഫാക്ടംഫോസ്, പൊട്ടാഷ് , യൂറിയ എന്നിവയാണ് പ്രയോഗിക്കേണ്ടത്. ഫാക്ടംഫോസിന് ചാക്കൊന്നിന് 250 രൂപയും പൊട്ടാഷിന് 350 രൂപയും കഴിഞ്ഞ സീസണേക്കാൾ കൂടി.

ഒരു ഏക്കറിൽ വളപ്രയോഗത്തിന് ആയിരം രൂപ കൂലി ഉൾപ്പെടെ 4,000 രൂപയാണ് ഇപ്പോഴത്തെ ചെലവ്. ചില പാടങ്ങളിൽ കരിഞ്ചാഴിക്കെതിരെ കീടനാശിനി പ്രയോഗം നടത്തേണ്ടതുണ്ട്. കീടനിരീക്ഷണ കേന്ദ്രം കീടനിവാരണത്തിനുള്ള നിർദ്ദേശങ്ങൾ കൃഷിഭവൻ മുഖേനയും കാർഷിക ഗ്രൂപ്പുകളിലൂടെയും നൽകുന്നുണ്ടെങ്കിലും കീടനാശിനികൾക്കെല്ലാം തീവിലയാണെന്നതാണ് കർഷകന് മുന്നിലെ വെല്ലുവിളി. ഒരേക്കറിൽ കീടനാശിനി പ്രയോഗിക്കാൻ വിലയുൾപ്പെടെ കുറഞ്ഞത് 7,000 രൂപയെങ്കിലും വേണം. 12 ലിറ്ററുള്ള ഒരു പമ്പ് കീടനാശിനി സ്പ്രേ ചെയ്യുന്നതിന് 150 രൂപയാണ് കൂലി. ഒരു ഏക്കറിൽ 7പമ്പെങ്കിലും വേണ്ടിവരും. കമ്പനി വ്യത്യാസമനുസരിച്ച് കീടനാശിനിയുടെ വിലയും വ്യത്യസ്തമാണ്.

വളം,കീടനാശിനി പ്രയോഗത്തിന് പണമില്ലാതെ കർഷകർ

 ഓണത്തിന് മുമ്പ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വില വവിതരണം ഇനിയും പൂർത്തിയാകാത്ത സ്ഥിതി വന്നതോടെ കടം വാങ്ങാൻ പോലും പറ്റുന്നില്ല

 നെല്ലിന്റെ പണം കിട്ടാത്ത സ്ഥിതിയ്ക്ക് കീടനാശിനിയ്ക്കും വളത്തിനും എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് എത്തും പിടിയുമില്ലെന്ന് കർഷകർ

 40 ാം ദിവത്തെ വളപ്രയോഗത്തിനും ഇതിന് പിന്നാലെ 60 ാം ദിവസത്തെ വളപ്രയോഗത്തിനും പണം കണ്ടെത്തേണ്ടതുണ്ട്

 ഇലകരിച്ചിൽ രോഗം വ്യാപകമായിരിക്കെ ഇതിന് രാസകീടനാശിനി പ്രയോഗിക്കേണ്ടതായുണ്ട്.

..........................................................


ഒരു ഏക്കറിൽ

കീടനാശിനി പ്രയോഗത്തിന് ചെലവ്............7000

വളപ്രയോഗത്തിന്.........................................4000

കുട്ടനാട്ടിലെ കർഷകരുടെ സ്ഥിതി പരമദയനീയമാണ്. വളം - കീടനാശിനി പ്രയോഗങ്ങൾക്ക് പണമില്ലാത്ത സ്ഥിതിയാണ്. ഉദ്യോഗസ്ഥരുടെയും സംസ്ഥാന സർക്കാരിന്റെയും കെടുകാര്യസ്ഥതക്കെതിരെ സമരം ആരംഭിക്കേണ്ടി വരും

- ലാലിച്ചൻ പള്ളിവാതുക്കൽ, നെൽകർഷക സംരക്ഷണ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL