മാവേലിക്കര: എ.ആർ രാജരാജവർമ്മ സ്മാരകത്തിൽ വിജയദശമിദിനത്തിൽ രാവിലെ 8.30ന് വിദ്യാരംഭം നടക്കും. ഓണാട്ടുകരയിലെ മുതിർന്ന ഗുരുക്കൻമാർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. 10 മുതൽ 1 വരെ കുട്ടികളുടെയും മുതിർന്നവരുടെയും അക്ഷരസ്ലോക സദസ്സ്, കവികളും കഥാകൃത്തുക്കളും നാടോടി കലാകാരൻമാരും ചിത്രകാരൻമാരും ഗായകരും പങ്കെടുക്കുന്ന സർഗാഞ്ജലി എന്നിവ നടക്കും. രജിസ്‌ട്രേഷന് പ്രൊഫ.വി.ഐ ജോൺസൺ, സെക്രട്ടറി, എ.ആർ സ്മാരകം, 9745897117 എന്ന നമ്പരിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |