ചേർത്തല: ചേർത്തല ദേവീക്ഷേത്ര മൈതാനത്തിന് പടിഞ്ഞാറു വശത്തെ വസുന്ധര കലാക്ഷേത്രയുടെ പ്രവർത്തനം 21ന് രാവിലെ 10ന് തുടങ്ങുമെന്ന് രക്ഷാധികാരി രവി പാലത്തുങ്കലും ഡയറക്ടർ പി.ആർ.അരുൺകുമാറും അറിയിച്ചു. ആദ്യ ഘട്ടത്തിൽ ശനി,ഞായർ ദിവസങ്ങളിലാണ് ക്ലാസ്.ശാസ്ത്രീയ സംഗീതം, ഡ്രം, ഗിത്താർ, വയലിൻ, ഫ്ളൂട്ട്, വീണ, തബല, മൃദംഗം, പിയാനോ, നൃത്തം, ചിത്രരചന, മ്യൂറൽ പെയിന്റിംഗ് എന്നിവയിലാണ് ക്ലാസുകൾ. ഈവനിംഗ് ക്ലാസുകളും ഓൺലൈൻ ക്ലാസുകളും ലഭ്യമാണ്.സർക്കാർ അംഗീകാരമുള്ള ശങ്കരാചാര്യ കലാമണ്ഡലത്തിൽ അഫിലിയേറ്റ്ചെയ്ത സർട്ടിഫിക്കറ്റുകളും നൽകുമെന്ന് അവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |