
അമ്പലപ്പുഴ : ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വാർഷികം പറവൂർ ഇ.എം.എസ് ഓഡിറ്റോറിയത്തിൽ എച്ച്.സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ഓമനക്കുട്ടൻ അധ്യക്ഷനായി.ഷാംജി സ്വാഗതം പറഞ്ഞു. എ. പി.ഗുരുലാൽ,വി.കെ ബൈജു എന്നിവർ സംസാരിച്ചു. ജീവകാരുണ്യപ്രവർത്തനത്തിലും ആരോഗ്യമേഖലയിലും ദീർഘകാലമായി സേവനം ചെയ്യുന്ന രാജൻ, സീനരാജേഷ്, ഷഫീഖ്, ബിനു, ലെജിസുനിൽ, പ്രീതി എന്നിവരെ ആദരിച്ചു. 51അംഗ ഗവേർണിംഗ് ബോഡിയെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.പ്രസിഡന്റായി എ.ഓമനക്കുട്ടനെയും സെക്രട്ടറിയായി എച്ച് .സലാമിനെയും ഖജാൻജിയായി എ.പി.ഗുരുലാലിനെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |