
ചാരുംമൂട് : ലംബോർഗനി വാഹനം സ്വന്തമായി നിർമ്മിച്ച എൻജിനിയറിംഗ് വിദ്യാർത്ഥിയായ താമരക്കുളം ചത്തിയറ സ്വദേശി ആരോമലിനെ എക്സ് സർവ്വീസ് ലീഗ് അനുമോദിച്ചു. നാലു വർഷത്തെ കഠിനാധ്വാനത്തിലൂടെയായിരുന്നു ആരോമൽ ഈ നേട്ടം കൈവരിച്ചത്. എക്സ് സർവ്വീസ് ലീഗ് താമരക്കുളം യൂണിറ്റിന്റെ നേതൃത്വത്തിൽ പി.എൻ അച്യുതൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ആദരവ്. യൂണിറ്റ് ഭാരവാഹികളായ വേലായുധൻ നായർ,പുരുഷോത്തമൻ പിള്ള,മനോഹരൻ പിള്ള,രവീന്ദ്രൻ പിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |