SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

വീട്ടിൽ 'ചക്കര ' നാട്ടിൽ വിസ്‌മയം!

ambala

അമ്പലപ്പുഴ: ചക്കരയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ ഓം നമ:ശിവായ ചൊല്ലണം,​ അതും മൂന്ന് തവണ. പിന്നെ, ഭക്ഷണം നൽകുന്ന അമ്മയോട് ഐ ലൗവ് യു എന്നും പറയും. തൊട്ടടുത്ത വീട്ടിലെ ഇരുചക്ര വാഹനം സ്റ്റാർട്ടാക്കുമ്പോൾ ചക്കരയും വാഹനം സ്റ്റാർട്ടാക്കുന്ന ശബ്‌ദം അനുകരിക്കും. ഇതൊക്കെ കൂടാതെ ഹലോ, താങ്ക്‌യു എന്നൊക്കെയും പറയും. ഇനി ഈ ചക്കര ആരാന്നല്ലേ,​ മഴവില്ലിന്റെ ഏഴു നിറങ്ങളോടു കൂടിയ തത്തയാണ് ചക്കര. ഓസ്ട്രേലിയയിൽ നിന്ന് കൊണ്ടുവന്ന റയിൻബോ ലോറി കീറ്റ്സ് എന്ന അപൂർവയിനം തത്ത. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് നീർക്കുന്നം ചിത്രയിൽ മോഹൻകുമാറിന്റെ വീട്ടിലെ അരുമയാണ് ചക്കര. മകൾ സിന്ധു മൂന്ന് വർഷം മുമ്പാണ് തത്തക്കുഞ്ഞിനെ വാങ്ങിയത്. കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് സിന്ധുവിനെയാണ്. അതോടെ സിന്ധു ചക്കരയുടെ അമ്മയായി. കൊത്തിയരിഞ്ഞ ആപ്പിളും ക്യാരറ്റും തേനുമായി കുഴച്ചാണ് ചക്കര കഴിക്കുന്നത്. പിന്നെ കുറുക്കും ഇഷ്ടമാണ്. ഭക്ഷണം കഴിച്ചാൽ കുരവയിട്ട് സന്തോഷിക്കും. ഡാൻസും കളിക്കും. കളിക്കാൻ ഇഷ്ടം പോലെ കളിപ്പാട്ടങ്ങളുണ്ടെങ്കിലും ചക്കര പകൽ സമയം അധികവും സിന്ധുവിന്റെ തോളിലും തലയിലുമാണ്. പിന്നെ മുറിക്കുള്ളിൽ പാറിപ്പറന്ന് നടക്കും. രാത്രിയിലെ ചക്കരയുടെ ഉറക്കവും അമ്മയോടൊപ്പമാണ്. എന്തായാലും വീട്ടുകാരുടെ ചക്കര ഇപ്പോൾ നാട്ടുകാർക്കും വിസ്‌മയമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL