ആലപ്പുഴ: ദേവസ്വം ബോർഡ് പമ്പാ കൊളേജിൽ റിസർച്ച് അസിസ്റ്റൻ്റ് ഒഴിവ് ഉണ്ട്. പ്രതിമാസ വേതനം 37,000/- നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം.ഉദ്യോഗാർഥികൾ ഏതെങ്കിലും സാമൂഹ്യശാസ്ത്ര വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. നെറ്റ്/എംഫിൽ./പിഎച്ച്.ഡി യോഗ്യതയുള്ളവർ, ഗവേഷണ പരിചയം, ഫീൽഡ് വർക്ക് പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം 30ന് രാവിലെ 10ന് ദേവസ്വം ബോർഡ് പമ്പ കോളേജ്, പരുമലയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |