SignIn
Kerala Kaumudi Online
Tuesday, 27 October 2026 8.35 AM IST

ദേശീയപാതയിൽ ആധുനിക നിരീക്ഷണ ക്യാമറകൾ റെഡി

d

തുറവൂർ: ദേശീയപാത 66ൽ അരൂർ–തുറവൂർ ഭാഗത്ത് ഗതാഗതനിയന്ത്രണവും റോഡ് സുരക്ഷയും ലക്ഷ്യമിട്ട് അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. ഒരു കിലോമീറ്ററോളം ഇടവിട്ടാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. പതിനഞ്ചോളം ക്യാമറകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ശേഷിക്കുന്നവയുടെ സ്ഥാപിക്കൽ പുരോഗമിക്കുകയാണ്. വാഹനങ്ങളുടെ വേഗത നിരീക്ഷിക്കാനും നിയമ ലംഘനങ്ങൾ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ആധുനിക ക്യാമറകൾ സ്ഥാപിക്കുന്നത്. സൗരോർജത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിൽ വാഹനങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള സാങ്കേതിക സൗകര്യങ്ങളുമുണ്ട്. ക്യാമറകളുടെ പ്രവർത്തനം നിലവിൽ പരീക്ഷണഘട്ടത്തിലാണ്. ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളും വിവരങ്ങളും ആശയവിനിമയ സംവിധാനങ്ങളിലൂടെ കേന്ദ്രീകൃത നിയന്ത്രണകേന്ദ്രത്തിലെത്തിച്ച് നിരീക്ഷിക്കാനാണ് ക്രമീകരണം. ക്യാമറകൾ സ്ഥാപിക്കുന്നതിനൊപ്പം വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ സൗരോർജ സംവിധാനവും സുരക്ഷയ്ക്കായി മിന്നൽരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യാമറകളുടെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കുന്ന തീയതി, നിരീക്ഷണത്തിലുള്ള വേഗപരിധി, പിഴ ഈടാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഔദ്യോഗിക അറിയിപ്പ് ലഭ്യമായിട്ടില്ല.

വേഗത നിരീക്ഷിക്കും

ലംഘനങ്ങൾ കണ്ടെത്തും

# ക്യാമറകൾ സ്ഥാപിക്കുന്നതോടെ ദേശീയപാതയുടെ വിവിധ ഭാഗങ്ങളിലെ ഗതാഗതം നിരീക്ഷിക്കാനും അമിതവേഗം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താനും സാധിക്കും

# ക്യാമറകൾ പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ നിയമലംഘനങ്ങൾക്കെതിരെ ഇ-ചലാൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ കഴിയും

# ദേശീയപാതയിലെ നിർമ്മാണപ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും സഹായകമാകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL