ഹരിപ്പാട്: സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4.30 ന് പകൽ വീട് അങ്കണത്തിൽ വയലാർ, എസ്. ജാനകി അനുസ്മരണം നടത്തുമെന്ന് ചെയർമാൻ ജോൺ തോമസ് അറിയിച്ചു. അനുസ്മരണയോഗം സംഗീത സംവിധായകൻ വി.എ.സജിത്ത് ഉദ്ഘാടനം ചെയ്യും. വയലാർ അനുസ്മരണം ചിത്രകാരനും കവിയുമായ ആർ. പാർത്ഥസാരഥി വർമ്മ നാർവ്വഹിക്കും എസ്. ജാനകിയെ പിന്നണി ഗായിക ലാലി.ആർ.പിള്ള അനുസ്മരിക്കും. യോഗാനന്തരം വയലാർ, ജാനകി എന്നിവരുടെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങൾ കോർത്തിണക്കി ഗാനസന്ധ്യയും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |