
ചേർത്തല: റെയിൽവേ മന്ത്രാലയം തങ്കി ലെവൽ ക്രോസിൽ അനുവദിച്ച മേൽപ്പാലത്തിന്റെ നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്നാവശ്യപ്പെട്ട് മേൽപ്പാലം സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ കൺവൻഷൻ നടത്തി. കണ്ടമംഗലം ആരാധന കൺവൻഷൻ സെന്ററിൽ നടന്ന കൺവൻഷനിൽ കണ്ടമംഗലം ക്ഷേത്ര സമിതി പ്രസിഡന്റ് അനിൽകുമാർ അഞ്ചംന്തറ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി. എ. എം ആരീഫ് ഉദ്ഘാടനം ചെയ്തു.കൊച്ചി രൂപത മുൻവികാരി ജനറൽ മോൺ. ആന്റണി തച്ചാറ, ജില്ലാ പഞ്ചായത്തംഗം ജയിംസ് ചിങ്കുതറ തുടങ്ങിയവർ സംസാരിച്ചു. തുടർ സമരപരിപാടികൾക്ക് യോഗം രൂപം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |