
അമ്പലപ്പുഴ: കാക്കാഴം ഹൈസ്കൂളിലെ 2000- 2001 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ വിദ്യാർത്ഥി സംഗമം നടന്നു.കാലം കടന്ന സൗഹൃദം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മുൻ എച്ച്.എം ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഉബൈനി അധ്യക്ഷത വഹിച്ചു. മുൻ അധ്യാപകരായ പ്രഭാകര പണിക്കർ, മാധവ പണിക്കർ, രാധാകൃഷ്ണൻ, ലളിതാംബിക, മനോജ്, പ്രസാദ്, പ്രതാപൻ, ജയ, ഗഫൂർ, ഇന്ദിര എന്നിവരെയും ഇപ്പോഴത്തെ എച്ച്.എം റാണി കെ.പി, മുൻ സ്കൂൾ ജീവനക്കാരൻ വേണു എന്നിവരെയും ആദരിച്ചു. അനീഷ് ,ശൈലജൻ ,സലാം, സബിത തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |