SignIn
Kerala Kaumudi Online
Friday, 23 October 2026 3.49 AM IST

അഭിക് ചാറ്റർജി ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ

padam

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി (സി.ഇ.ഒ.) അഭിക് ചാറ്റർജി നിയമിതനായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, ഫത്തേഹ് ഹൈദരബാദ് എ.എഫ്.സി, ഒഡീഷ എഫ്.സി എന്നീ ക്ലബുകളിൽ പ്രവർത്തിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഇന്ന് ചുമതലയേൽക്കും.

ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നിഖിൽ ബി. നിമ്മഗദ്ദ ദൈനംദിന ചുമതലകളിൽ പിന്മാറിയ സാഹചര്യത്തിലാണ് പുതിയ നിയമനം. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും തന്നിൽ വിശ്വാസം അർപ്പിച്ചതിന് നിഖിലിൽ ബി. നിമ്മഗദ്ദയോടും ക്ലബ് ബോർഡ് അംഗങ്ങളോടും നന്ദി അറിയിക്കുന്നതായും അഭിക് ചാറ്റർജി പറഞ്ഞു.

സൂപ്പർ ലീഗ് കേരളയിൽ ലീഗ് ആൻഡ് ടെക്‌നിക്കൽ ഓപ്പറേഷൻസിന്റെ മേൽനോട്ടവും അഭിക് ചാറ്റർജി നിർവഹിക്കുന്നുണ്ട്. അഭികിന്റെ വിജയകരമായ നേതൃപാടവം നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BLASTERS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL