
കൊച്ചി: പിണറായി സർക്കാരിന്റെ അഴിമതിയും വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥതയും പാവപ്പെട്ടവന്റെ തലയിൽ കെട്ടിയേൽപ്പിക്കുന്ന അന്യായമായ വൈദ്യുതി നിരക്ക് വർദ്ധന കാട്ടുകൊള്ള തന്നെയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ആരോപിച്ചു.
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലായം റോഡ് കെ.എസ്. ഇ.ബി ഓഫീസിലേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി എസ്. സജി, വൈസ് പ്രസിഡന്റ് അഡ്വ. പ്രിയ പ്രശാന്ത്, സംസ്ഥാന സമിതിയംഗം സിജി രാജഗോപാൽ, മണ്ഡലം കൺവീനർ ശശികുമാര മേനോൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |