
ഫോർട്ടുകൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ജില്ലാ ഫുഡ് ഫെസ്റ്റ് "കഫേ കുടുംബശ്രീ" ഇന്നുമുതൽ 17വരെ ഫോർട്ടുകൊച്ചിയിൽ നടക്കും. ഫെസ്റ്റ് വൈകിട്ട് മൂന്നിന് ഡെപ്യൂട്ടി മേയർ കെ.എ. അൻസീയ ഉദ്ഘാടനം ചെയ്യും. ബിരിയാണി, ചിക്കൻ ഫ്രൈ, ബീഫ് കറി, ചപ്പാത്തി, നൈസ് പത്തിരി, പൊറോട്ട, വെജ് കറി, മസാല ദോശ, പനീർ വിഭവങ്ങളും കപ്പയും മീൻക്കറിയും, പിടിയും കോഴിയും, പാൽ കപ്പ തുടങ്ങിയവ ലഭിക്കും. പരമ്പരാഗത ചായക്കട രുചികളും മേളയുടെ പ്രത്യേക ആകർഷണമാണ്. എഗ് കുൽഫിയാണ് ഫെസ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ വിഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |