
കൊച്ചി: ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എറണാകുളം വനിത കൗൺസിൽ വനിതാ ദിന ആചാരണവും സംഘടനാ സ്ഥാപക നേതാവായ എ.വി. ഗോപാലകൃഷ്ണൻ അനുസ്മരണവും നടത്തി. സംസ്ഥാന കൺവീനർ പി.എം. അംബുജം അദ്ധ്യക്ഷയായി. കെ.ജി. സിന്ധു മുഖ്യ പ്രഭാഷണം നടത്തി. ബി. രാംപ്രകാശ്, എ.ആർ. സുജിത്ത് രാജു, സന്ദീപ് നാരായൺ , ശ്രീദേവി മാധവൻ, ഗോകുൽ എന്നിവർ സംസാരിച്ചു
ജില്ലാ വനിത കൗൺസിലിന്റെ നേതൃത്വത്തിൽ രണ്ട് ഇൻസിനറേറ്റർ ചേരാനെല്ലൂർ, മുളവുകാട് പഞ്ചായത്തുകൾക്ക് വിതരണം ചെയ്തു . ചേരാനെല്ലൂർ പഞ്ചായത്തിന് വേണ്ടി വാർഡ് അംഗം ഷിമ്മി ഫ്രാൻസിസ് ഇൻസിനേറ്റർ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |