SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

പി.എൻ. നാരായണൻ അനുസ്മരണം

bjp
പി.എൻ.നാരായണൻ അനുസ്മരണവും അവാർഡ് ദാനവും ബിജെപി എറണാകുളം സിറ്റി പ്രസിഡന്റ് അഡ്വ. ഷൈജു ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: സാമൂഹ്യ പ്രവർത്തകനായ പി.എൻ. നാരായണന്റെ എട്ടാമത് അനുസ്മരണവും അവാർഡ് ദാനവും പി.എൻ. നാരായണൻ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പടമുകൾ ഗവ. യു.പി സ്കൂളിൽ നടത്തി. ബി.ജെ.പി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. ഷൈജു ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി.ബി. അനിൽകുമാർ അദ്ധ്യക്ഷനായി. റിട്ട. എസ്.ഐ. ജേക്കബ് മാണി ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വിനീത ഹരിഹരൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി ബീന ടീച്ചർ, എം.സി. അജയകുമാർ, ഡോ. മീര, തുടങ്ങിയവർ സംസാരിച്ചു. സുനിൽ ഗോപാലൻ, പി.ബി. ഷൈൻ, എം.എസ്. രമേശൻ,വി.ജി. മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL