SignIn
Kerala Kaumudi Online
Tuesday, 26 May 2026 12.04 AM IST

ആലുവ-മൂ​ന്നാ​ർ​ ​രാ​ജ​പാത പ്ര​തീ​ക്ഷ​യിൽ മ​ല​യോ​ര​ ​ജ​നത

aluva

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്തെ​ ​ഭ​ര​ണ​മാ​റ്റം​ ​ഓ​ൾ​ഡ് ​ആ​ലു​വ​-​ ​മൂ​ന്നാ​ർ​ ​രാ​ജ​പാ​ത​യു​ടെ​ ​ശാ​പ​മോ​ക്ഷ​ത്തി​ന് ​അ​നു​കൂ​ല​മാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ൽ​ ​ഇ​ട​മ​ല​ക്കു​ടി​യി​ലെ​ ​ആ​ദി​വാ​സി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മ​ല​യോ​ര​ ​ജ​ന​ത.​ ​രാ​ജ​ഭ​ര​ണ​കാ​ലം​ ​മു​ത​ൽ​ ​ജ​ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​റോ​ഡി​ൽ​ ​വ​നം​വ​കു​പ്പ് ​ബാ​രി​ക്കേ​ഡ് ​സ്ഥാ​പി​ച്ച് ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​വ​ർ​ഷ​ങ്ങ​ളാ​യി​​​ ​പോ​രാ​ട്ട​ത്തി​ലാ​ണ്.​ ​കോ​ത​മം​ഗ​ല​ത്തും​ ​ദേ​വി​​​കു​ള​ത്തും​ ​കോ​ൺ​​​ഗ്ര​സ് ​എം.​എ​ൽ.​എ​മാ​രാ​യ​തും​ ​കോ​ൺ​​​ഗ്ര​സി​​​ന് ​അ​നു​കൂ​ല​ ​നി​​​ല​പാ​ടു​ള്ള​തു​മാ​ണ് ​പ്ര​തീ​ക്ഷ​യ്ക്ക് ​പി​​​ന്നി​​​ൽ.
കോ​ത​മം​ഗ​ലം​ ​മു​ത​ൽ​ ​മൂ​ന്നാ​ർ​ ​വ​രെ​യു​ള്ള​ 76.5​ ​കി​ലോ​മീ​റ്റ​റി​ൽ​ 26​ ​കി​ലോ​മീ​റ്റ​ർ​ ​വ​ന്യ​ജീ​വി​ ​സ​ങ്കേ​ത​ത്തി​ലാ​ണെ​ന്നും​ ​ഇ​തു​വ​ഴി​ ​പൊ​തു​ഗ​താ​ഗ​തം​ ​അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് ​വ​നം​വ​കു​പ്പി​ന്റെ​ ​നി​ല​പാ​ട്.​ ​രാ​ജ്യ​ത്ത് ​നൂ​റു​ക​ണ​ക്കി​ന് ​വ​ന്യ​ജീ​വി​ ​സ​ങ്കേ​ത​ങ്ങ​ളി​ലൂ​ടെ​ ​ദേ​ശീ​യ​പാ​ത​ ​ഉ​ൾ​പ്പെ​ടെ​ ​ക​ട​ന്നു​പോ​കു​മ്പോ​ഴും​ ​ഇ​വി​ടെ​ ​മാ​ത്രം​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​വാ​ദം.​ ​ഭൂ​മി​ ​വ​നം​വ​കു​പ്പി​ന്റേ​താ​ണെ​ങ്കി​ലും​ ​റോ​ഡ് ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റേ​താ​ണ്.
1919​ ​മേ​യ് 29​ന് ​തി​രു​വി​താം​കൂ​ർ​ ​സ​ർ​ക്കാ​രാ​ണ് ​കോ​ത​മ​ഗ​ലം​-​മൂ​ന്നാ​ർ​ ​രാ​ജ​പാ​ത​ ​വെ​സ്റ്റേ​ൺ​ ​ഔ​ട്ട്ല​റ്റ് ​റോ​‌​ഡ്,​ ​അ​ഥ​വാ​ ​ഹൈ​റേ​ഞ്ച് ​റോ​ഡ് ​എ​ന്ന​ ​പേ​രി​ൽ​ ​തു​റ​ന്നു​കൊ​ടു​ത്ത​ത്.​ ​പി​ന്നീ​ട് ​സം​സ്ഥാ​ന​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റേ​താ​യി​​.​ 1924​ലെ​ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ​ ​മ​ണ്ണി​ടി​ച്ചി​ലി​നെ​ ​തു​ട​ർ​ന്ന് ​ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ട്ട​പ്പോ​ഴാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​അ​ടി​മാ​ലി​ ​വ​ഴി​യു​ള്ള​ ​പു​തി​യ​ ​റോ​ഡ് ​നി​ർ​മ്മി​ച്ച​ത്.​
​വീ​തി​ ​കു​റ​ഞ്ഞ​തും​ ​ചെ​ങ്കു​ത്താ​യ​ ​ക​യ​റ്റ​വും​ ​കൊ​ടും​വ​ള​വു​ക​ളു​മു​ള്ള​ ​ഈ​ ​റോ​ഡി​ൽ​ ​മ​ഴ​ക്കാ​ല​ത്ത് ​മ​ണ്ണി​ടി​ച്ചി​ലും​ ​അ​പ​ക​ട​ങ്ങ​ളും​ ​പ​തി​വാ​യ​തോ​ടെ​യാ​ണ് ​പ​ഴ​യ​ ​രാ​ജ​പാ​ത​ ​പു​ന​:​സ്ഥാ​പി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ശ​ക്ത​മാ​യ​ത്.

ലക്ഷ്യം സു​​ഗമ​ ​യാ​ത്ര

കോ​ത​മം​ഗ​ലം​ ​മു​ത​ൽ​ ​പൂ​യം​കു​ട്ടി​ ​വ​രെ​യു​ള്ള​ 28.5​ ​കി​ലോ​മീ​റ്റ​റി​ലും​ ​പെ​രു​മ്പ​ൻ​കു​ത്ത് ​മു​ത​ൽ​ ​മൂ​ന്നാ​ർ​ ​വ​രെ​യു​ള്ള​ 22​ ​കി​ലോ​മീ​റ്റ​റി​ലും​ ​ഇ​പ്പോ​ഴും​ ​വാ​ഹ​ന​ഗ​താ​ഗ​ത​മു​ണ്ട്.​ ​ഇ​ട​യി​ലു​ള്ള​ 26​ ​കി​ലോ​മീ​റ്റ​ർ​ ​ഭാ​ഗ​ത്താ​ണ് ​വ​നം​വ​കു​പ്പ് ​ത​ട​സം​ ​സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.​ ​പെ​രു​മ്പ​ൻ​കു​ത്തി​ൽ​ ​നി​ന്ന് ​കു​റ​ത്തി​ക്കു​ടി​ ​ആ​ദി​വാ​സി​ ​ഉ​ന്ന​തി​വ​രെ​ ​(5.5​ ​കി.​മീ​)​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​ബ​സ് ​സ​ർ​വീ​സ് ​അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്.
കോ​ത​മം​ഗ​ല​ത്ത് ​നി​ന്ന് ​കീ​ര​മ്പാ​റ,​ ​ത​ട്ടേ​ക്കാ​ട്,​ ​കു​ട്ട​മ്പു​ഴ,​ ​പൂ​യം​കൂ​ട്ടി,​ ​പി​ണ്ടി​മേ​ട്,​ ​തോ​ളു​ന​ട,​ ​കു​ഞ്ചി​യാ​ർ,​ ​കു​ന്ത്ര​പ്പു​ഴ,​ ​പെ​രു​മ്പ​ൻ​കു​ത്ത്,​ ​മാ​ങ്കു​ളം,​ ​ല​ക്ഷ്മി​ ​എ​സ്റ്റേ​റ്റ് ​വ​ഴി​ ​മൂ​ന്നാ​ർ​ ​വ​രെ​യു​ള്ള​ ​പ​ഴ​യ​ ​രാ​ജ​പാ​ത​യി​ൽ​ ​ക​യ​റ്റ​ങ്ങ​ളും​ ​കൊ​ടും​വ​ള​വു​ക​ളു​മി​ല്ല.​ ​സം​സ്ഥാ​ന​ത്തെ​ ​ഏ​ക​ ​ഗോ​ത്ര​വ​ർ​ഗ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യ​ ​ഇ​ട​മ​ല​ക്കു​ടി​യി​ലെ​ ​മാ​ങ്കു​ള​ത്തെ​യും​ ​ജ​ന​ങ്ങ​ൾ​ക്ക് ​കോ​ത​മം​ഗ​ല​ത്തേ​ക്ക് ​വേ​ഗ​മെ​ത്താം.

രാജപാത തുറന്നാൽ

(ബ്രാക്കറ്റി​ൽ നി​ലവി​ൽ അടി​മാലി​ വഴി​യുള്ള ദൂരം)

• ഇടമലക്കുടി - കോതമംഗലം : 69 കി.മീ. .......... (120 കി​.മീ)

• ഇടമലക്കുടി - മാങ്കുളം : 54 കി മീ. ......... (98 കി​.മീ)

65 ഉന്നതി​കളി​ലെ ആദി​വാസി​കൾ ഉൾപ്പടെ ആയി​രക്കണക്കി​ന് ജനങ്ങൾക്ക് ഉപകാരമാകുന്നതാണ് രാജപാത.

ഷാജി​ പൈയ്യാനി​ക്കൽ

പ്രസി​ഡന്റ്

ഓൾഡ് മൂന്നാർ റോഡ് ആക്ഷൻ കൗൺ​സി​ൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL