
കൊച്ചി: വെല്ലിംഗ്ടൺ ഐലൻഡിലെ വാതുരുത്തി റെയിൽവേ ഗേറ്റ് മുതൽ വെണ്ടുരുത്തി പാലം വരെയുള്ള നേവൽ ബേസ് മതിൽ ഇനി കൊച്ചിയുടെ നാവിക ചരിത്രം പറയും. പ്രാചീനകാലം മുതലുള്ള ഇന്ത്യയുടെ സമുദ്രപാരമ്പര്യം വിളിച്ചോതുന്ന 17 ചുവർ ചിത്രങ്ങൾ പൂർത്തിയായി. പത്തുമാസത്തിനകം 250 ചിത്രങ്ങൾ പൂർത്തിയാകും. പ്രാദേശിക കലാകാരന്മാരാണ് വരയ്ക്കുന്നത്. 1.3 കിലോമീറ്റർ നീളമുള്ള മതിലിനോട് ചേർന്നുള്ള നടപ്പാത മോടി പിടിപ്പിക്കും. ഇരിപ്പിടങ്ങൾ, തെരുവ് വിളക്കുകൾ, ഡ്രെയിനേജ് സംവിധാനം എന്നിവയുണ്ടാകും. ഇതിന്റെ എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കകം തയ്യാറാക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദ്ദേശം നൽകി. ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ്, റീജിയണൽ സ്പോർട്സ് സെന്റർ, ഇന്ത്യൻ നാവിക സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |