SignIn
Kerala Kaumudi Online
Monday, 08 June 2026 2.43 AM IST

ഉടൻ ചർച്ച നടത്താമെന്ന് മന്ത്രി

f

കൊച്ചി: സ്‌കൂൾ പാചക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്താമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചതായി സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി മോഹനൻ പറഞ്ഞു.

യഥാസമയം വേതനം നൽകുക, മിനിമം വേതനപരിധിയിൽ നിന്നും പാചകതൊഴിലാളികളെ ഒഴിവാക്കിയ മുൻസർക്കാരിന്റെ ഉത്തരവ് റദ്ദാക്കൽ, വിരമിക്കൽ ആനുകൂല്യവും പെൻഷനും നിശ്ചയിക്കൽ, പകുതിവേതനം മാത്രം നൽകി അയ്യായിരത്തോളം തൊഴിലാളികളെ ജോലി ചെയ്യിക്കുന്നത് അവസാനിപ്പിക്കൽ, കാലാനുസൃതമായ വേതനം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ വി.ഡി.സതീശൻ സർക്കാർ ആശാവഹമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL