
കോതമംഗലം : നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിന്റെ ചുറ്റുമതിലിന്റെ ഭാഗം തകർന്ന് റോഡിൽ വീണത് വാഹനങ്ങൾക്കും കാൽനടക്കാർക്കും ദുരിതമാകുന്നു. അഞ്ച് ദിവസം മുമ്പാണ് മതിൽ തകർന്നത്. അവശിഷ്ടങ്ങൾ ഇപ്പോഴും റോഡിൽ കിടക്കുകയാണ്. പതിനഞ്ച് മീറ്റർ നീളത്തിൽ മതിൽ തകർന്നിട്ടുണ്ട്. ഒഴുകിയെത്തുന്ന മലവെള്ളം ആശുപത്രിയുടെ കോമ്പൗണ്ടിനുള്ളിൽ കെട്ടിക്കിടന്നാണ് മതിലിന് തകർച്ചയുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |