SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.33 AM IST

ട്രോളിംഗ് നിരോധനം തുടങ്ങി,​ കേരളതീരം വിട്ട് ബോട്ടുകൾ

photo

വൈപ്പിൻ: 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ ഇതര സംസ്ഥാന ബോട്ടുകൾ ഇവിടം വിട്ടു തുടങ്ങി. നിരോധന കാലയളവിൽ അന്യസംസ്ഥാന ബോട്ടുകൾ സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ലെന്നാണ് നിയമം. നാട്ടിലെ ബോട്ടുകൾ എല്ലാം അറ്റകുറ്റപ്പണികൾക്കായി യാർഡുകളിൽ കയറ്റി തുടങ്ങി. 1750 ബോട്ടുകളാണ് ഈ മേഖലയിലുള്ളത് വൈപ്പിൻ, മുനമ്പം, കൊച്ചി മേഖലയിൽ ബഹുഭൂരിപക്ഷം ബോട്ട് തൊഴിലാളികളും അന്യസംസ്ഥാനക്കാരാണ്.

അന്യസംസ്ഥാന ബോട്ടുകൾ കേരള തീരം വിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാനും ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനം നിയന്ത്രിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഇന്ത്യൻ നേവിയും ഇന്ത്യൻ കോസ്റ്റ് ഗാർഡും സജ്ജമായിരിക്കും. വൈപ്പിൻ ഫിഷറീസ് സ്‌റ്റേഷൻ കേന്ദ്രീകരിച്ച് രണ്ട് മറൈൻ ആംബുലൻസുകളും സേവനത്തിനുണ്ടാകും.


നിരോധന കാലയളവിൽ ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് 1500 രൂപ വീതം മൂന്നുമാസം സമാശ്വാസം ലഭിക്കും.

സൗജന്യ റേഷനും ലഭിക്കും.

മുനമ്പം ,വൈപ്പിൻ കേന്ദ്രീകരിച്ച് ആംബുലൻസ്, പെട്രോളിംഗ് റസ്‌ക്യൂ ബോട്ടുകൾ ഉണ്ടാകും.

 13 അംഗ മറൈൻ എൻഫോഴ്‌സ്‌മെന്റ്, 10 പേരുടെ റെസ്‌ക്യൂസ് സ്‌ക്വാഡ്, 12 ലൈഫ് ഗാർഡുകൾ എന്നിവരും ഡ്യൂട്ടിയിൽ ഉണ്ടാകും.

തീര രക്ഷാസേനയുടെ കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിന് ഉണ്ടാകും.

വൈപ്പിൻ ഫിഷറീസ് സ്‌റ്റേഷനിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. ഫോൺ 0 4 8 4 -2 5 0 2 7 6 8 , 9 4 9 6 0 0 7 0 4 8

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL