കുറ്റ്യാടി: എസ്. ജാനകിയുടെ ഓർമയിൽ കുറ്റ്യാടിയിൽ ' ജാനകീയം' പെയ്തിറങ്ങി. യുവഗായിക ആതിര വിജിത്ത് നയിച്ച ഗാനസന്ധ്യ ജാനകിയമ്മയ്ക്കുള്ള സംഗീത സമർപ്പണമായി. വിഷാദവും വിരഹവും വികാരങ്ങളുടെ ആഴവും നിറഞ്ഞ ഗാനങ്ങൾ ശ്രോതാക്കളെ പോയ കാലത്തെ സംഗീതഗരിമയിലേക്ക് നയിച്ചു. സൂഫിയാന കുറ്റ്യാടി സംഘടിപ്പിച്ച പരിപാടി കവി സാദിർ തലപ്പുഴ ഉദ്ഘാടനംചെയ്തു. എസ്. ജാനകിയുടെ പാട്ടുകൾ കാലാതിവർത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. സൂഫിയാന കുറ്റ്യാടി ചെയർമാൻ സെഡ്.എ സൽമാൻ അദ്ധ്യക്ഷനായിരുന്നു. ഗായകൻ സഫീർ കുറ്റ്യാടി ചടങ്ങിൽ ആദരം ഏറ്റുവാങ്ങി. നാസർ തയ്യുള്ളതിൽ, ഹാഫിസ് പൊന്നേരി, പവിത്രൻ കുറ്റ്യാടി, കെ.പി.മുനീർ, അൻവർ കെ., സെയ്ഫുളള എൻ.പി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |