
തൃശൂർ: ശ്രീനാരായണഗുരു ഫാമിലി ആൻഡ് കമ്മ്യൂണിറ്റി ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'ഗുരുവിനെ അറിയാൻ ഗുരുവിനോടൊപ്പം' എന്ന സന്ദേശമുയർത്തിയുള്ള ഗുരുപൂർണിമ മഹോത്സവം ഇന്നും നാളെയുമായി അതിരപ്പിള്ളിയിൽ നടക്കും. അതിരപ്പിള്ളി പ്ലാന്റേഷൻ വാലി റിസോർട്ടിൽ ദ്വിദിന സെമിനാറോടുകൂടിയാണ് മഹോത്സവം. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ പ്രൊഫ. എം.വി.നടേശൻ മുഖ്യപ്രഭാഷകനാകുന്ന സെമിനാറിൽ എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദൻ,എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ സെക്രട്ടറി മോഹൻ കുന്നത്ത് എന്നിവർ മുഖ്യാതിഥികളാകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. വനിതാസംഘം പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സാമൂഹിക ആത്മീയ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കുന്ന ഗുരുപൂർണിമ മഹോത്സവത്തിൽ ഗുരുപൂജ, പ്രചോദനാത്മക പ്രഭാഷണങ്ങൾ, സംവാദങ്ങൾ, ധ്യാനപരിശീലനം, ആത്മീയ ബോധവത്കരണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |