SignIn
Kerala Kaumudi Online
Saturday, 27 June 2026 2.57 PM IST

ബാസ്‌കറ്റ്‌ബോൾ ലീഗ്: സെമിഫൈനൽ നാളെ

ball
കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ ബാസ്‌കറ്റ്‌ബോൾ ലീഗ് കേരള മത്സരത്തിൽ നിന്നുള്ള ദൃശ്യം

കൊച്ചി: കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രഥമ ബാസ്‌കറ്റ്‌ബോൾ ലീഗ് കേരള സീസൺ 1ന്റെ ലീഗ് റൗണ്ടുകൾ സമാപിച്ചു. നോക്കൗട്ട് സെമിഫൈനൽ മത്സരങ്ങൾ നാളെ നടക്കും.

ലീഗ് റൗണ്ടിന്റെ അവസാന ദിനം അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് വാരിയേഴ്‌സിന്റെ വിജയക്കുതിപ്പിന് തൃശ്ശൂർ ടസ്‌കേഴ്‌സ് തടയിട്ടു (5852). മറ്റൊരു മത്സരത്തിൽ കോട്ടയം ബൈസൺസിനെ 6447 ന് പരാജയപ്പെടുത്തി കൊച്ചി സ്റ്റാലിയൻസ് ജേതാക്കളായി.

അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ ലീഗ് ചാമ്പ്യന്മാരായ കോഴിക്കോട് വാരിയേഴ്‌സ് സെമിഫൈനലിൽ ഇടംനേടി. തൃശ്ശൂർ ടസ്‌കേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത് ( 6451). തിരുവനന്തപുരം കാപ്പിറ്റൽസിനെ 5931 ന് തകർത്ത കോട്ടയം ബൈസൺസും കോഴിക്കോടിനും തൃശ്ശൂരിനുമൊപ്പം സെമിയിലുണ്ട്. ഈ വിഭാഗത്തിലെ നാലാമത്തെ സെമിഫൈനൽ യോഗ്യത ആലപ്പുഴ ഡോൾഫിൻസും കൊച്ചി സ്റ്റാലിയൻസും തമ്മിലുള്ള മത്സരഫലത്തെ ആശ്രയിച്ചിരിക്കും.

അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ കൊച്ചി സ്റ്റാലിയൻസിനെ 5646 ന് തോൽപ്പിച്ച് കോഴിക്കോട് വാരിയേഴ്‌സ് ലീഗ് ചാമ്പ്യന്മാരായി. തിരുവനന്തപുരം കാപ്പിറ്റൽസ് ആലപ്പുഴ ഡോൾഫിൻസിനെ 6151 ന് തോൽപ്പിച്ച് സെമി സാദ്ധ്യതകൾ സജീവമാക്കി നിർത്തി. കോട്ടയം ബൈസൺസും സെമി ബർത്ത് ഉറപ്പിച്ചു. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂർ ടസ്‌കേഴ്‌സിനെ 6958 ന് തകർത്ത് തിരുവനന്തപുരം കാപ്പിറ്റൽസ് കിരീടസാധ്യതയുള്ള ടീമുകളിലൊന്നായി മാറി. കേരള ബാസ്‌കറ്റ്‌ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സ്റ്റാർട്ടിംഗ് ഫൈവ് സ്‌പോർട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും എ.ബി.സി ബാസ്‌കറ്റ്‌ബോൾ ഡെവലപ്‌മെന്റ് ലീഗും സംയുക്തമായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BASKETBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL