SignIn
Kerala Kaumudi Online
Saturday, 27 June 2026 2.56 PM IST

കെയർ ഓൺസ് വീൽസ് ഫ്ളാഗ് ഓഫ് ചെയ്‌തു

vps
‘കെയർ ഓൺ വീൽസ്’ വി.പി.എസ് ലേക്‌ഷോർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു. മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, അലോക് ശ്രീവാസ്തവ തുടങ്ങിയവർ സമീപം

കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യസേവനങ്ങൾ സൗജന്യമായി കേരളത്തിലുടനീളം എത്തിക്കാൻ വി.പി.എസ് ലേക്‌ഷോർ ആവിഷ്കരിച്ച മൊബൈൽ ഹെൽത്ത് കെയർ സംരംഭമായ ‘കെയർ ഓൺ വീൽസ് ’ പദ്ധതി ആരംഭിച്ചു. ആശുപത്രി ചെയർമാൻ ഡോ. ഷംഷീർ വയലിൽ മൊബൈൽ ഹെൽത്ത് കെയർ യൂണിറ്റ് വാഹനം ഫ്ലാഗ് ഒഫ് ചെയ്തു.

ഗ്രാമ, നഗര വ്യത്യാസമില്ലാതെ വിവിധ പ്രദേശങ്ങളിൽ സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളുകൾ, കോളേജുകൾ, സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ആരോഗ്യസേവനങ്ങൾ എത്തിപ്പെടാത്ത മേഖലകൾ എന്നിവിടങ്ങൾ രോഗപ്രതിരോധം, രോഗനിർണയം, കൺസൾട്ടേഷൻ എന്നിവ ഉറപ്പാക്കും.

ആദ്യവർഷത്തിൽ 150 ലധികം ക്യാമ്പുകൾ സംഘടിപ്പിക്കാനും 25,000 പേരിൽ എത്തിച്ചേരാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. വി.പി.എസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, ഹെമറ്റോളജിസ്റ്റ് ഡോ. അലോക് ശ്രീവാസ്തവ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, LAKESHORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL