ചോറ്റാനിക്കര: കണയന്നൂർ മഹാത്മാ തിയേറ്റേഴ്സിന്റെ 61-ാം വാർഷികാഘോഷങ്ങളുടെയും മഹാത്മാ വായനശാലയുടെ ഒമ്പതാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി ഐ.എം.എയുടെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര ധർമ്മരാജൻ ഉദ്ഘാടനം ചെയ്തു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് മുഖ്യപ്രഭാഷണം നടത്തി. അക്ഷരസേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ രക്തദാനം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. ശ്രീകുമാർ, സുശീല സന്തോഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാബു, വായനശാല പ്രസിഡന്റ് ജിബു ജോൺ, സെക്രട്ടറി ദീപു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ഡോ. ഷഫീഖ് ബോധവത്കരണക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |