
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചേരാനല്ലൂർ കുന്നുംപുറത്ത് നിന്ന് 3.076കിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാരനായ യുവാവിനെ പിടികൂടി. പശ്ചിമബംഗാൾ പായിക്കാപര, ബോങ്കോൻ സ്വദേശി അൻവർ ഹുസൈനാണ് (31) പിടിയിലായത്. എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ഷാഹിൻഷാ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസി. കമ്മിഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |