തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇനിമുതൽ ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കാതെ ദർശനം നടത്താം. സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദർശനം നടത്തുന്നതിനുള്ള ഓണലൈൻ ബുക്കിംഗ് സേവനം ഗുരുവായൂർ ക്ഷേത്രത്തിൽ ആരംഭിച്ചു.
വിർച്വൽ ക്യൂ ബുക്കിംഗ് സൗകര്യം വഴി ഭക്തർക്ക് ഇനിമുതൽ സുഗമമായ ദർശനം ഒരുക്കാൻ ലക്ഷ്യമിട്ടാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം.
പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്ര് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ് ഉപയോഗിക്കാൻ സാധിക്കുക. ബുക്ക് ചെയ്യുന്നതിനായി ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://guruvayurdevaswom.in സന്ദർശിക്കണം.
Devotees visiting Guruvayur Temple can now book their darshan online, reducing waiting time and making the pilgrimage more convenient. The new system is expected to streamline crowd management and improve the overall temple visit experience.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |